വരുന്നൂ വന്ദേഭാരത് സ്ലീപ്പര്‍; തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ, ഉറപ്പുനൽകി റെയിൽവേ

MAY 16, 2025, 10:39 PM

തിരുവനന്തപുരം: തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സ്ലീപ്പർ വന്ദേഭാരത് തീവണ്ടി വരുമെന്ന് റെയിൽവേ. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങാണ് ജോൺ ബ്രിട്ടാസ് എംപിക്ക് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്. 

സമയക്രമം റെയിൽവേ ബോർഡിന് നൽകിയെന്നും തിരുവനന്തപുരം ഡിവിഷനുമായി ബന്ധപ്പെട്ട് നടന്ന എംപിമാരുടെ യോഗത്തിൽ ആർ.എൻ. സിങ് പറഞ്ഞു.

എറണാകുളം-ബെംഗളൂരു പ്രത്യേക വന്ദേഭാരത് നിർത്തലാക്കിയതോടെ റൂട്ടിൽ ടിക്കറ്റ് കിട്ടാത്തത്ര തിരക്കാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

വന്ദേഭാരതിലുൾപ്പെടെ തീവണ്ടികളിലെ മോശം ഭക്ഷണത്തെപ്പറ്റി എംപിമാർ കടുത്ത വിമർശനം ഉയർത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും എറണാകുളത്ത് മോശമായ ഭക്ഷണം പിടിച്ച സാഹചര്യത്തിൽ ആ കരാറുകാരെ ഒഴിവാക്കിയതായും റെയിൽവേ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam