ഷിക്കാഗോയിലെ സെന്റ് മേരീസ് കാതലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 'മലങ്കര സ്റ്റാർ നൈറ്റ് 2025' നേപ്പർവില്ലിലുള്ള യെല്ലോബോക്സ് തീയറ്ററിൽ വച്ച് വിജയകരമായി നടത്തപ്പെട്ടു.
ഇന്ത്യൻ ചലച്ചിത്ര താരങ്ങളായ റീമ കല്ലിങ്കൽ, നിഖില വിമൽ, അപർണ ബാലമുരളി, അനുഗ്രഹീത ഗായകരായ ജോബ്കുര്യൻ, അൻജു ജോസഫ് എന്നിവരുടെ നൃത്ത സംഗീത പ്രകടനങ്ങൾ ഷിക്കാഗോ നിവാസികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി.
സെന്റ് മേരീസ് മലങ്കര കാതലിക് ചർച്ച വികാരി റവ. ഫാ. ജെറി മാത്യു, നൃത്തസംഗീത നിശയിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. തുടർന്ന് റവ. ഫാ. ജെറി മാത്യു, റവ. സി. ബ്ലൂസോ എസ്.ഐ.സി, പ്രോഗ്രാം മെഗാ സ്പോൺസർ ഡോ. ഐസക് & പ്രേ മല്ലാമൂട്ടിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റേഴ്സ് ബെഞ്ചമിൻ തോമസ്, രഞ്ജൻ എബ്രഹാം, രാജു വിൻസന്റ്, സിബി മാത്യു, രഞ്ജിത് തോമസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
മൂന്ന് മണിക്കൂർ നീണ്ടുനിന്ന് നൃത്തസംഗീത താരനിശ കാണികൾ തുടർച്ചയായ ഹർഷാരവത്തോടെ ഏറ്റെടുത്തു. ചാനൽ പാർട്ട്നർ ഫ്ളവേഴ്സ് ടിവി യു.എസ്.എയുടെ സി.ഇ.ഒ ബിജു സഖറിയ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
പ്രോഗ്രാമിൽ സംബന്ധിച്ച ഏവർക്കും സാമ്പത്തിക സഹായം നൽകുകയും, പ്രോഗ്രാമിന്റെ വിജയത്തിനു വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു തന്ന എല്ലാ സുമനസ്സുകൾക്കും ഇടവക സെക്രട്ടറി ബെഞ്ചമിൻ തോമസ് നന്ദി രേഖപ്പെടുത്തി.
'മലങ്കര സ്റ്റാർ നൈറ്റ് 2025' കലാമേളയ്ക്ക് ഒരു പ്രത്യേക പ്രാധാന്യം നൽകി ഞങ്ങളോടൊത്ത് സഹകരിച്ച് അകമഴിഞ്ഞ് സംഭാവനകൾ നൽകിയ സഹൃദയരായ എല്ലാ സുമനസ്സുകൾക്കും സെന്റ് മേരീസ് മലങ്കര കാതലിക് ചർച്ചിന്റെ പേരിൽ ഇടവക വികാരി ഫാ. ജെറി മാത്യുവും ഇടവക കമ്മിറ്റി അംഗങ്ങളും ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
ബെഞ്ചമിൻ തോമസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്