പല്ലുവേദനയ്ക്ക് ഗുളിക കഴിച്ച യുവതി മരിച്ചു; മെഡിക്കല്‍ സ്റ്റോറുകാരന്‍ അറസ്റ്റില്‍

MAY 17, 2025, 3:58 AM

ഭോപ്പാല്‍: പല്ലുവേദനയ്ക്ക് വേദന സംഹാരിയാണെന്ന് പറഞ്ഞ് നല്‍കിയ ഗുളിക കഴിച്ച് 32 കാരി മരിച്ചു. മെഡിക്കല്‍ സ്റ്റോറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പല്ല് വേദനയ്ക്ക് ഗുളിക വാങ്ങാന്‍ ഫാര്‍മസിയിലെത്തിയ യുവതിക്ക് നല്‍കിയത് സള്‍ഫസ് ഗുളികയാണ്. ഇതാണ് മരണത്തിന് ഇടയാക്കിയത്.

മധ്യപ്രദേശിലെ ജബുവ ജില്ലയിലാണ് സംഭവം. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ധരംപുരി ഗ്രാമത്തില്‍ നിന്നുള്ള രേഖ എന്ന സ്ത്രീയാണ് മരിച്ചത്. രാത്രി ഗുളിക കഴിക്കുകയും ആരോഗ്യം വഷളാവുകയും ആയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണകാരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കട ഉടമ ലോകേന്ദ്ര ബാബലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ടാബ്ലറ്റ് നല്‍കിയ ഫാര്‍മസിസ്റ്റിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam