ആലപ്പുഴ: ഹോംസ്റ്റേയില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലെ ചെറിയ കലവൂരിലെ ഹോംസ്റ്റേയിലാണ് കളമശേരി പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അജയ് സരസ(55) നെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഇയാള്‍ എട്ട് വര്‍ഷമായി മാരാരിക്കുളത്താണ് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ഹോം സ്റ്റേയില്‍ റൂം എടുത്തത്. റൂം ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനാല്‍ ഹോം സ്റ്റേ ജീവനക്കാര്‍ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്