മിഷൻ ലീഗ് പ്രവർത്തന വർഷ ഉദ്ഘാടനവും വി. കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപന ശതാബ്ദിഅനുസ്മരണവും

MAY 16, 2025, 10:17 PM

കാക്കനാട്: അന്തർദേശീയ കത്തോലിക്ക അൽമായ സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്റെ (CML) 2025-26 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മിഷൻ ലീഗിന്റെ സ്വർഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചു ത്രേസ്യയെ തിരുസഭ വിശുദ്ധ പദവിയിലേക്കുയർത്തിയതിന്റെ 100-ാം വാർഷിക ആചരണവും നടത്തും.

മെയ് 17 ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 8:30ന് കൂടുന്ന ഓൺലൈൻ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള  ഭാരവാഹികളും പ്രതിനിധികളും പങ്കുചേരും.

സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരൻ അധ്യക്ഷത വഹിക്കും. സിറോ മലബാർ സഭയുടെ ദൈവവിളി കമ്മീഷൻ ചെയർമാനും  ചെറുപുഷ്പ മിഷൻ ലീഗിന്റെ  സഹ രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത്, മുൻ സഹ രക്ഷാധികാരി മാർ ലോറൻസ് മുക്കുഴി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.

vachakam
vachakam
vachakam

ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. ജോഷി പാണംപറമ്പിൽ, മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത്, ഇന്ത്യൻ നാഷണൽ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കൻ നാഷണൽ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, അയർലണ്ട്  നാഷണൽ പ്രസിഡന്റ് ജിൻസി ജോസഫ്, ഖത്തർ നാഷണൽ പ്രസിഡന്റ് ഷാജി മാത്യു , യു.കെ നാഷണൽ സെക്രട്ടറി  ജോജിൻ പോൾ എന്നിവർ പ്രസംഗിക്കും.

1873ൽ ഫ്രാൻസിൽ ജനിച്ച് 1897ൽ മരിച്ച ലിസ്യൂവിലെ വിശുദ്ധ തെരേസ (വി. കൊച്ചുത്രേസ്യ) യെ, 1927 മെയ് 17ന് പതിനൊന്നാം പയസ്  മാർപാപ്പയാണ് വിശുദ്ധയായി ഉയർത്തിയത്. ചെറുപുഷ്പം എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന വി. കൊച്ചുത്രേസ്യയാണ് ചെറുപുഷ്പ മിഷൻ ലീഗ് എന്ന സംഘടനയുടെ സ്വർഗ്ഗീയ മധ്യസ്ഥ.

സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തിൽ 1947 ഒക്ടോബർ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷൻ ലീഗ്. കേരളത്തിലെ ഭരണങ്ങാനത്ത് പ്രവർത്തനം ആരംഭിച്ച ഈ സംഘടന പിന്നീട് കേരളത്തിൽ ഉടനീളവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും വളർന്നു പന്തലിച്ചു.

vachakam
vachakam
vachakam

വർഷങ്ങൾക്കു ശേഷം ഇന്ത്യയുടെ വെളിയിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച മിഷൻ ലീഗ്, ഇന്ന് അമേരിക്ക, കാനഡ, യു.കെ, അയർലണ്ട്, ഇറ്റലി, ജർമ്മനി, സ്വിറ്റ്‌സർലാന്റ് ഓസ്‌ട്രേലിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam