നിപ പ്രതിരോധത്തിൽ ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ വിമർശനവുമായി സിപിഎം 

JUNE 12, 2026, 10:39 AM

 കോഴിക്കോട്: നിപ പ്രതിരോധത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരനെതിരെ വിമർശനവുമായി സിപിഎം. നിപ പ്രതിരോധത്തിൽ ഒരു തയ്യാറെടുപ്പും ഇതുവരെ നടന്നിട്ടില്ല. മരുന്നോ മറ്റു പ്രതിരോധ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല.

  പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു.   

  ആരോഗ്യമന്ത്രിയോ ജില്ലയുടെ ചുമതലയുള്ള മന്ത്രിയോ ഇതുവരെ തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നും എം.മെഹബൂബ് വിമർശിച്ചു.   

vachakam
vachakam
vachakam

 പ്രതിരോധ പ്രവർത്തനത്തിന് സിപിഎം എല്ലാവിധ സഹായവും ചെയ്യുമെന്നും മെഹബൂബ് അറിയിച്ചു.  നാട്ടുകാർ ഭീതിയിലാണ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam