തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പില്‍ ആനക്കൊമ്പ് മോഷണം. രണ്ട് കോടി രൂപയോളം വില വരുന്ന രണ്ട് ആനക്കൊമ്പുകളാണ് ക്യാമ്പില്‍ നിന്ന് മോഷണം പോയത്.
1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയതാണ് നഷ്ടമായ ആനക്കൊമ്പുകള്‍. ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബില്‍ സൂക്ഷിച്ചിരുന്നവയാണ് മോഷ്ടിക്കപ്പെട്ടത്.
ബുധാനാഴ്ച്ച ക്യാമ്പിലേക്ക് പുറത്തുനിന്ന് ആളുകള്‍ വന്നിരുന്നു. ഇവരാണ് ആനക്കൊമ്പ് മോഷ്ടിച്ചത് എന്നാണ് സൂചന. ക്ലബ്ബില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനായി 18 ജീവനക്കാരായിരുന്നു എത്തിയത്. സംഭവത്തില്‍ ഡിജിപിക്ക് ലഭിച്ച പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
