തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ പ്രധാന നേതാക്കൾക്ക് ചുമതല നൽകി ആർഎസ്എസ്.
ജില്ലാതലത്തിലെ മുഴുവൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പ്രാന്ത പ്രചാരക് എ. വിനോദ് മേൽനോട്ടം വഹിക്കും.
അതേസമയം, നാട്ടികയിൽ പ്രാന്തീയ കാര്യകാരി എംസി വാൽസൺ ചുമതല ഏറ്റെടുത്തു.തൃശൂരിൽ ചുമതല നൽകിയിരിക്കുന്നത് വിഭാഗ് കാര്യവാഹക് സി.എൻ. ബാബുവിനാണ്. സഹകാര്യവാഹക് എം. കലേഷ് ഇരിങ്ങാലക്കുടയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസിനാണ് പുതുക്കാട് മണ്ഡലത്തിലെ ചുമതല നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
