രാഹുൽ ഗാന്ധിക്കൊപ്പമുള്ള സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രവും പിന്നാലെയുണ്ടായ വിവാദവും

FEBRUARY 12, 2026, 7:50 PM

തിരുവനന്തപുരം:  സച്ചിൻ ടെണ്ടുൽക്കർ  രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഡിലീറ്റ് ചെയ്‌തെന്ന ആരോപണവുമായി കോൺഗ്രസ്. 

 മകന്റെ വിവാഹം ക്ഷണിച്ച ശേഷം പ്രമുഖ ദേശീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടില്‍ സച്ചിൻ പോസ്റ്റ് ചെയ്തിരുന്നു.

ഇതിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രത്തേക്കാൾ ഇരട്ടി ലൈക്കുകളും കമന്റുകളും ലഭിച്ചിരുന്നു.

vachakam
vachakam
vachakam

ഇതിന് പിന്നാലെ സച്ചിന് മേൽ സമ്മർദമുണ്ടായെന്നും അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നുമാണ് കോൺഗ്രസ് എക്‌സ് പേജിലൂടെ ആരോപിച്ചിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ഘടകമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

 രാഹുൽ ഗാന്ധിക്കൊപ്പമുള്ള സച്ചിൻ്റെ ചിത്രത്തിന് അസാധാരണമായ സ്വീകരണമാണ് ലഭിച്ചതെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. രണ്ട് മണിക്കൂറിനുള്ളിൽ 627K വ്യൂസാണ് ഈ പോസ്റ്റിന് ലഭിച്ചതെന്നും പറയുന്നുണ്ട്. എന്നാൽ ഈ കുതിച്ചുചാട്ടം രാജാവിന് അത്ര രസിച്ചില്ലെന്നും കോൺഗ്രസ് പോസ്റ്റിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam