ദില്ലി: വന്ദേമാതരം ആലപിക്കുന്നതിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്രം പുതിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയത്. ദേശീയപതാക ഉയർത്തുന്ന വേളകളിൽ ഇനി വന്ദേമാതരവും ആലപിക്കണം എന്നാണ് നിർദ്ദേശം.
ജനഗണമനയ്ക്ക് മുൻപായിട്ട് വന്ദേമാതരം ആലപിക്കണമെന്നും പുതിയ നിർദേശത്തിലുണ്ട്. വന്ദേമാതരത്തിൻ്റെ നൂറ്റിയമ്പതാം വാർഷികത്തിലാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ നിർദ്ദേശം.
എന്നാൽ കേന്ദ്രസർക്കാരിൻറെ പുതിയ നിർദ്ദേശത്തെ എതിർത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് രംഗത്തെത്തി.
തീരുമാനം ഭരണഘടന വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് മുസ്ലീം വ്യക്തി നിയമ ബോര്ഡ് അപലപിച്ചു.
ഒരു മത വിശ്വാസം മറ്റ് മതങ്ങളിൽ അടിച്ചേൽപിക്കാനുള്ള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും മുസ്ലീം വ്യക്തി നിയമ ബോർഡ് അറിയിച്ചു. ആരാധനമൂർത്തികളെ വർണ്ണിക്കുന്നതും, യുദ്ധാഹ്വാനം നൽകുന്നതുമായ രണ്ടാംഭാഗം ഒഴിവാക്കിയാണ് നിലവിൽ വന്ദേമാതരം ആലപിക്കുന്നതെന്നാണ് ഇവരുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
