തിരുവല്ല സ്പാ ബലാത്സംഗക്കേസിലെ ഏഴാം പ്രതിയും പിടിയിൽ: പിടിയിലായത് ചങ്ങനാശ്ശേരിയിൽ നിന്ന്

FEBRUARY 12, 2026, 7:25 PM

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗക്കേസിലെ ഏഴാം പ്രതിയും പിടിയിൽ. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

തിരുവല്ല മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണി ചങ്ങനാശ്ശേരിയിൽ നിന്നാണ് പിടിയിലായത്.  ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഏഴാം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

ഫെബ്രുവരി ഒന്നിന് വൈകുന്നേരമായിരുന്നു തിരുവല്ലയിലെ സ്പായിൽ ആറംഗ സംഘം അതിക്രമിച്ചുകയറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

vachakam
vachakam
vachakam

കേസിൽ ഇന്നലെ ഒരു പ്രതിയെ പിടികൂടുകയും രണ്ടുപേർ കീഴടങ്ങുകയും ചെയ്തിരുന്നു. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭിനെയാണ് പിടികൂടിയത്. ഒളിവിലായിരുന്ന കിരൺ, സജിൻ എന്നിവരായിരുന്നു പിടിയിലായത്. 

കാപ്പ കേസ് പ്രതി സുബിൻ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടാണ് അക്രമി സംഘം സ്പായിലെത്തിയത്.

vachakam
vachakam
vachakam

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam