ദില്ലി അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന ഇറ്റാലിയൻ മാധ്യമം റിപ്പോർട്ടിനെ തള്ളി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) രംഗത്ത്.
സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അനാവശ്യമായ ആശങ്കക്ക് കാരണമാകുമെന്നും അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.
ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തെറ്റും ഊഹാപോഹവുമാണെന്ന് ഏജൻസി പറഞ്ഞു. മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും വ്യോമയാന അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു.
അഹമ്മദാബാദ് വിമാനാപകടം: അന്തിമ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട്
വ്യോമയാന അപകട അന്വേഷണങ്ങൾക്കായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നിയന്ത്രിക്കുന്ന ഐസിഎഒയുടെ അനുബന്ധം 13 ന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ അന്വേഷണം കർശനമായി നടത്തുന്നതെന്നും ഏജൻസി വ്യക്തമാക്കി.
2025 ജൂണിൽ എയർ ഇന്ത്യ 171 വിമാനം തകർന്നത് പൈലറ്റുമാരിൽ ഒരാൾ മനഃപൂർവ്വം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതിനെ തുടർന്നാണെന്ന് ഇന്ത്യൻ അന്വേഷകർ തീർപ്പിലെത്താൻ തയ്യാറെടുക്കുകയാണെന്ന് ഇറ്റലി ആസ്ഥാനമായുള്ള മാധ്യമം കൊറിയർ ഡെല്ല സെറയാണ് റിപ്പോർട്ട് ചെയ്തത്. പാശ്ചാത്യ വ്യോമയാന ഏജൻസികളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
