തൃശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചു. സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകളാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടിൽ, പോലീസിന് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കിയതല്ലെന്നും എഡിജിപി അജിത് കുമാറിനെതിരെ പരാമർശങ്ങളില്ലെന്നുമാണ് സൂചന. 16 മാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.
പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി കെ. രാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം, പൂരദിവസം എഡിജിപി എം.ആർ. അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി സൂചിപ്പിക്കുന്ന മൊഴിയാണ് മന്ത്രി കെ. രാജൻ ഡിജിപി ദർവേഷ് സാഹിബിന്റെ സംഘത്തിന് നൽകിയത്.
പൂരദിവസം രാവിലെ മുതൽ അജിത് കുമാർ തൃശൂരിലുണ്ടായിരുന്നെന്നും പലതവണ സംസാരിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കിയിരുന്നു. തെക്കോട്ടിറക്ക സമയത്ത് പോലീസിന്റെ ഭാഗത്തുനിന്നും മോശം ഇടപെടലുണ്ടായി. തുടർന്ന് രാത്രിയിലെ എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്നസാധ്യതയുണ്ടെന്നും ഇടപെടൽ വേണമെന്നും എഡിജിപിയെ അറിയിച്ചിരുന്നു.
എന്നാൽ ചുമതലയുണ്ടായിട്ടും അജിത് കുമാർ ഇടപെട്ടില്ല. പൂരം തടസ്സപ്പെട്ട സമയത്ത് പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ട്. തൃശൂരിലുണ്ടായിട്ടും എഡിജിപി ഇടപെടാതിരുന്നത് ഗുരുതര വീഴ്ചയാണെന്നായിരുന്നു ഡിജിപിയുടെ ആദ്യ റിപ്പോർട്ടിലെ പരാമർശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
