നിയമസഭാ പോരാട്ടത്തിന് തൃശൂരിലേക്ക് ജേക്കബ് തോമസ്

FEBRUARY 12, 2026, 9:52 PM

തൃശൂർ: റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി തൃശൂരിൽ സ്ഥിരതാമസമാക്കുന്നതിനായി വീട് വാങ്ങാനുള്ള നടപടികൾ അദ്ദേഹം ആരംഭിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് മത്സരിച്ച് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ജേക്കബ് തോമസ്, ഇത്തവണ തൃശൂരിൽ മത്സരിക്കാനാണ് ആലോചിക്കുന്നത്.

തൃശൂരിൽ വാടകയ്ക്ക് താമസിക്കുന്ന അദ്ദേഹം, അഞ്ച് സെന്റ് ഭൂമിയും വീടും വാങ്ങാനുള്ള ശ്രമത്തിലാണ്. സീറോ മലബാർ സഭാംഗമായ ജേക്കബ് തോമസിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ തൃശൂരിലെ വലിയ വോട്ടുബാങ്കായ ക്രൈസ്തവ സമുദായത്തെ ആകർഷിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

vachakam
vachakam
vachakam

കഴിഞ്ഞ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി വലിയ മുന്നേറ്റം നടത്തിയ മണ്ഡലമാണ് തൃശൂർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വളരെ കുറഞ്ഞ വോട്ടുകൾക്കാണ് ഇവിടെ പരാജയപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ മണ്ഡലത്തിൽ പൊതുസമ്മതനെ നിർത്തി പരീക്ഷിക്കാനാണ് ബിജെപിയുടെ തീരുമാനം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam