തിരഞ്ഞെടുപ്പ് തിരക്ക്: മുഖ്യമന്ത്രി വത്തിക്കാനിലേക്കില്ല, യാത്ര റദ്ദാക്കി

FEBRUARY 12, 2026, 9:43 PM

തിരുവനന്തപുരം: പോപ്പ് ഫ്രാൻസിസിനെ സന്ദർശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല. മാർച്ച് നാലിന് കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നുവെങ്കിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണ് യാത്ര റദ്ദാക്കിയതെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അറിയിച്ചു.

മുഖ്യമന്ത്രിക്കും കെ.വി. തോമസിനും ഉൾപ്പെടെ 16 പേർക്കാണ് കൂടിക്കാഴ്ചയ്ക്കായി വത്തിക്കാനിൽ നിന്നും ക്ഷണം ലഭിച്ചിരുന്നത്. മുഖ്യമന്ത്രി യാത്രയിൽ നിന്നും ഒഴിവായെങ്കിലും, മറ്റുള്ളവർ അനൗദ്യോഗിക യാത്രയായി വത്തിക്കാനിലേക്ക് പോകും.

കേരളത്തിന്റെയും മുഖ്യമന്ത്രിയുടെയും അന്വേഷണം പോപ്പിനെ അറിയിക്കുമെന്നും, ഇത് കേരളത്തിന് വലിയ അഭിമാന നിമിഷമാണെന്നും കെ.വി. തോമസ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam