തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻ മണ്ണ് വാടയിൽ വീട്ടിൽ പ്രവീൻ എന്ന് വിളിക്കുന്ന തോമസ് (37) ആണ് മരിച്ചത്.
മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലിൽ മത്സ്യ തൊഴിലാളികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫിഷറീസ് വാർഡന്മാർ കരയ്ക്കെത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം നടന്നത്.താഴംപള്ളി ലേല ഹാളിന് സമീപം കായലിൽ മത്സ്യവിൽപനയ്ക്ക് ശേഷം വള്ളം വൃത്തിയാക്കാനായി പോയതായിരുന്നു. ഈ സമയത്ത് തോമസ് വള്ളത്തിൽ നിന്നും തെറിച്ച് വീഴുകയായിരുന്നു.
തുടർന്ന്, ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സ് സ്‌കൂബ സംഘവും മത്സ്യത്തൊഴിലാളികളും ഒരു മണിക്കൂറിലധികം നടത്തിയ തിരച്ചിൽ, വെളിച്ച കുറവിനെ തുടർന്ന് ഇന്നലെ രാത്രി വൈകിയാണ് അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
