തിരുവനന്തപുരം: ഏഴുവയസ്സുകാരിയായ മകളെ മുറിക്കുള്ളില്‍ പൂട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനും രണ്ടാനമ്മയും പോലീസിന്റെ പിടിയിലായി. ചാക്ക വയ്യാമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുധീര്‍ (46), ഇയാളുടെ രണ്ടാം ഭാര്യയും വെള്ളറട സ്വദേശിയുമായ ലിന്‍ഡമോള്‍ (34) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ച്ചയായി രണ്ട് ദിവസം കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ അധ്യാപകരാണ് ക്രൂരത പുറത്തുകൊണ്ടുവന്നത്. ചാക്ക കാരാളിയിലെ വീട്ടിലെത്തിയ അധ്യാപകര്‍ കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ദേഹമാസകലം മര്‍ദ്ദനമേറ്റതിന്റെയും നുള്ളിപ്പറിച്ചതിന്റെയും പാടുകളുണ്ടായിരുന്നു. അധ്യാപകര്‍ ഉടന്‍തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിന് പിന്നാലെ വലിയതുറ എസ്.എച്ച്.ഒ അശോക കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ നിരന്തരം ഉപദ്രവിച്ചതിന് പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.ഐ ദിനേശ്, എസ്.എസ്.ഐ ഇസ്മായില്‍, ഷീജ, റെജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
