കണ്ണൂര്‍: പൊലീസിനും ആഭ്യന്തരമന്ത്രിക്കും നേരേ സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് ലാപ്ടോപ്പ് പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ എ.അനൂപിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസാണ് അഴീക്കോട് കപ്പക്കടവിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
ഒരുമണിക്കൂറോളം നീണ്ട പരിശോധനയില്‍ ഇയാളുടെ അമ്മയുടെയും സഹോദരന്‍ അജയ് ആയങ്കിയുടെയും മൊഴിയെടുത്തു. അര്‍ജുന് കേസ് നടത്താന്‍ പണം സ്വരൂപിക്കാനായി ക്രൗഡ് ഫണ്ടിങ് നടത്തിയതിന് ശനിയാഴ്ച അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
ക്രിമിനല്‍ കേസില്‍ ഒളിവിലിരിക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളികളും അധിക്ഷേപവും നടത്തിയതിന് അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍ നിന്ന് പിടിയിലായ ഇയാള്‍ തലശ്ശേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ചൊവ്വാഴ്ച തലശ്ശേരി കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ ഹര്‍ജിയില്‍ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടാണ് ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയില്‍ ഹാജരാക്കിയാല്‍ അന്വേഷണസംഘം അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും.കോതമംഗലം പോലീസ് ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തലശ്ശേരി ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ എറണാകുളത്തുള്ള മൂന്നുകേസുകളില്‍ ഒന്നില്‍ ലഭിച്ച ജാമ്യം റദ്ദാക്കാന്‍ പൊലീസ് അപേക്ഷ നല്‍കുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദര്‍ശന്‍ പറഞ്ഞു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണിത്. അര്‍ജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയില്‍വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കും.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മികച്ച വാര്‍ത്ത റിപ്പോര്‍ട്ട് തയ്യാറാക്കുക. ബുള്ളറ്റ് വാക്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ട.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
