തണൽ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം തണൽ സന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 2026 മെയ് 30 തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സ്‌കാർബെറോ സെയിന്റ് ജോൺ ഹെന്റി ന്യൂമാൻ കത്തോലിക് ഹൈസ്‌കൂൾ (100 Brimley Rd S, Scarborough, ON M1M 3X4) ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
വൈകിട്ട് 4 മണി യോടുകൂടി ഡോർ ഓപ്പൺ ചെയ്യുകയും തുടർന്ന് സ്‌നാക്ക്‌സ് ഉണ്ടായിരിക്കുകയും ചെയ്യും. സംഗീതം, നൃത്തം, ലൈവ് ഓർക്കസ്ട്ര തുടങ്ങി ഒരു ഉത്തമ കലാസാംസ്‌കാരിക പരിപാടി ആണ് സംഘടിപ്പിച്ചിരിക്കുന്നത്. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ മുഖ്യ അതിഥികളായി പങ്കെടുക്കുന്നതാണ്. വൈകിട്ട് 9 മണിക്ക് ഡിന്നറോടുകൂടി പ്രോഗ്രാം അവസാനിക്കും.
ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിർദ്ദനരായവർക്ക് ജാതി മത വർണ്ണ വ്യതാസം ഇല്ലാതെ കൈത്തങ്ങോരുക്കുന്ന തണൽ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളിൽ ഒന്നാണ്. തണൽ കാനഡയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ, ഈ മെഗാ പ്രോഗ്രാമിൽ പങ്കെടുത്ത് ഇതിനെ ഒരു വൻ വിജയം ആക്കിത്തീർക്കണമെന്നു സ്‌നേഹ പൂർവം അഭ്യർത്ഥിക്കുന്നു.
പണത്തിന്റെ ദൗർലഭ്യം കാരണം ഞങ്ങൾക്ക് തീർപ്പാക്കാൻ സാധിക്കാത്ത നിരവധി അഭ്യർത്ഥനകളുണ്ട്. തണൽ കാനഡയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ തണൽ കാനഡയുടെ അംഗത്വം എടുത്തു ഇതിനെ ഒരു വിജയം ആക്കിത്തീർക്കണമെന്നു സ്‌നേഹ പൂർവം അഭ്യർത്ഥിക്കുന്നു. പുതിയ രജിസ്‌ട്രേഷനുള്ള ലിങ്കും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
രോഗത്താൽ വലയുന്നവർക്കു ഒരു ആശ്വാസത്തണൽ ആകുവാൻ നമുക്ക് ഒരുമിച്ചു കൈകോർക്കാം
http://www.thanalcanada.com/membership-form.html
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 647-856-9965, 647-996-3707, 416-877-2763, 647-531-8115, 647-895-3078, 647-721-5770
Email: [email protected]
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
