ഡാളസ്: സെൻട്രൽ ടെക്‌സസിലെ വെള്ളപ്പൊക്കം ഡാളസിൽ നിന്നുള്ള 8 വയസ്സുള്ള ഇരട്ടകളുടെ ജീവൻ അപഹരിച്ചു. ഇരട്ട സഹോദരിമാരായ ഹന്നയും റെബേക്ക ലോറൻസും യൂണിവേഴ്‌സിറ്റി പാർക്ക് എലിമെന്ററിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ്.
ജൂലൈ 4 വെള്ളിയാഴ്ച ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകി വലിയ ദുരന്തം വിതച്ചപ്പോൾ അവരുടെ മൂത്ത സഹോദരി (14) രക്ഷപ്പെട്ടു, പക്ഷേ ഇരട്ട പെൺകുട്ടികളായ റെബേക്കയ്ക്കും ഹന്നയ്ക്കും രക്ഷപ്പെടാനായില്ല.
1926ൽ സ്ഥാപിതമായ പെൺകുട്ടികൾക്കായുള്ള ഒരു സ്വകാര്യ ക്രിസ്ത്യൻ വേനൽക്കാല ക്യാമ്പാണ് ക്യാമ്പ് മിസ്റ്റിക്. ടെക്‌സസിലെ ഹണ്ടിലെ ഗ്വാഡലൂപ്പ് നദിക്കരയിലുള്ള ക്യാമ്പ് മിസ്റ്റിക്കിൽ പെൺകുട്ടികൾ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇരുവരും കൊല്ലപ്പെട്ടതെന്ന് മാതാപിതാക്കളായ ജോണും ലേസി ലോറൻസും പറഞ്ഞു.
പ്രളയത്തിൽ 27 ക്യാമ്പർമാരും കൗൺസിലർമാരും മരിച്ചതായി ക്യാമ്പ് മിസ്റ്റിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ക്യാമ്പ് മിസ്റ്റിക്കിൽ നിന്നുള്ള 10 ക്യാമ്പർമാരെയും ഒരു ക്യാമ്പ് കൗൺസിലറെയും ഇപ്പോഴും കാണാനില്ല.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്