മർകസിൽ എസ്.വൈ.എസ് സ്ഥാപകദിനം ആചരിച്ചു

APRIL 24, 2026, 7:30 AM

കാരന്തൂർ: സമസ്ത കേരള സുന്നി യുവജന സംഘം  73ാം സ്ഥാപകദിനം മർകസ് സെൻട്രൽ ക്യാമ്പസിൽ ആചരിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പതാകയുയർത്തി.

സമസ്തയെ ജനകീയ പ്രസ്ഥാനമാക്കുന്നതിലും പാരമ്പര്യ സമുദായത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും അഭിവൃദ്ധിപ്പെടുത്തുന്നതിലും മതപരിഷ്‌കരണ വാദത്തെ ചെറുക്കുന്നതിലും എസ്.വൈ.എസ് നിസ്തുലമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.

ഈ മുന്നേറ്റത്തിനൊപ്പം നിൽക്കാൻ എല്ലാവരും ഉത്സാഹിക്കണമെന്ന് അദ്ദേഹം ഉണർത്തി.
പരിപാടിയിൽ  മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ്, മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.മുഹമ്മദ് ശരീഫ്, അബൂബക്കർ ഹാജി കിഴക്കോത്ത്, വി.എം. റശീദ് സഖാഫി, ദുൽകിഫിൽ സഖാഫി കാരന്തൂർ, സെൻട്രൽ ഓഫീസ് ജീവനക്കാർ, വിദ്യാർഥികൾ സംബന്ധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam