കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഎം തീവെട്ടി കൊള്ള നടത്തുന്നുവെന്ന് കെ.സുരേന്ദ്രൻ

JULY 8, 2024, 1:15 PM

തിരുവനന്തപുരം: പിഎസ്സിയിൽ നിയമന തട്ടിപ്പുകൾ നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

പിഎസ്സി അംഗത്തെ നിയമിക്കാൻ കോഴ വാങ്ങിയത് ഒതുക്കി തീർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും 30 ഉം 50ഉം ലക്ഷം നൽകി നിയമനം നേടുന്നവർ നിയമനങ്ങളിൽ അട്ടിമറി നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രി മുഹമ്മദ് റിയാസിന്‍റെ  പേര് പറഞ്ഞാണ് പിരിവ് നടത്തുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് തീവെട്ടി കൊള്ള നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

സി പി എം നേതാക്കൾ ഒറ്റക്കും കൂട്ടായും കോടികൾ സമ്പാദിക്കുന്നു. പിബി അംഗങ്ങൾക്ക് ഉൾപ്പെടെ എല്ലാം അറിയാം.  മുഖ്യമന്ത്രിയുടെ ബന്ധുവിലേക്കാണ് ആരോപണം ഇപ്പോൾ വന്നിരിക്കുന്നത്.

സമഗ്ര അന്വേഷണം വേണമെന്നും സിപിഎമ്മിനെ  ഗൂഡ സംഘം കൈയിലൊതുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam