രാഷ്ട്രീയ വിദ്വേഷവും അധികാരക്കൊതിയും ഒരു രാജ്യത്തെ എങ്ങനെയെല്ലാം നശിപ്പിക്കാമെന്നതിന്റെ ഭീകരമായ തെളിവായി മാറിയിരിക്കുകയാണ് ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍. ഒരു വശത്ത് സൈന്യവും അര്‍ധ സൈനിക വിഭാഗവും തമ്മിലുള്ള ചോരക്കളി, മറുവശത്ത് വന്‍ പട്ടിണിയും ദാരിദ്ര്യവും. ഇതിനിടയിലാണ് ലോക മനസാക്ഷിയെ മരവിപ്പിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം മുന്നൂറിലധികം കുഞ്ഞുങ്ങളാണ് രാജ്യത്ത് ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ ഏജന്‍സിയായ യുണിസെഫ് സാക്ഷ്യപ്പെടുത്തുന്നു. ഇതിന് പുറമെ, വടക്കന്‍ സുഡാനില്‍ അടച്ചുപൂട്ടിയ സ്വര്‍ണഖനി തകര്‍ന്നുണ്ടായ അപകടത്തില്‍ 15 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. എന്താണ് സുഡാനിലെ രാഷ്ട്രീയ പ്രതിസന്ധി?
2023 ഏപ്രിലിലാണ് ജനറല്‍ അബ്ദല്‍ ഫത്താഹ് അല്‍-ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സുഡാനീസ് സായുധ സേനയും, മുഹമ്മദ് ഹംദാന്‍ ദാഗാലോയുടെ നേതൃത്വത്തിലുള്ള അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മില്‍ അധികാരം പിടിച്ചെടുക്കാനുള്ള പോരാട്ടം ആരംഭിച്ചത്. മുന്‍ ഏകാധിപതി ഒമര്‍ അല്‍-ബഷീറിനെ പുറത്താക്കിയ ശേഷം ഭരണം പൂര്‍ണ്ണമായും ജനകീയ സര്‍ക്കാരിന് കൈമാറുന്ന കാര്യത്തിലും, ആര്‍.എസ്.എഫിനെ രാജ്യത്തിന്റെ ഔദ്യോഗിക സൈന്യത്തില്‍ ലയിപ്പിക്കുന്നതിനെച്ചൊല്ലിയുമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജ്യത്തെ ഇത്രയും വലിയ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിട്ടത്.
നിലവില്‍ കൊര്‍ദോഫാന്‍, ഡാര്‍ഫര്‍, ബ്ലൂ നൈല്‍ സംസ്ഥാനങ്ങളിലേക്ക് ശക്തമായ യുദ്ധം പടര്‍ന്നിരിക്കുകയാണ്. ഡ്രോണ്‍ ആക്രമണങ്ങളും തകര്‍ന്നടിയുന്ന ബാല്യങ്ങളുംകുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ 60 ശതമാനവും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള രൂക്ഷമായ ആക്രമണങ്ങള്‍ മൂലമാണ്. ജനവാസ മേഖലകള്‍, സ്‌കൂളുകള്‍, വിപണികള്‍, കുടിവെള്ള കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് തുടര്‍ച്ചയായി ബോംബാക്രമണങ്ങള്‍ നടക്കുന്നത്. കുട്ടികള്‍ അതിക്രമങ്ങളുടെയും പലായനങ്ങളുടെയും വക്കിലാണെന്ന് സുഡാനിലെ യുണിസെഫ് പ്രതിനിധി വ്യക്തമാക്കുന്നു.
വന്‍ ദാരിദ്ര്യവും പട്ടിണിയും
ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി യുദ്ധം മൂലം രാജ്യത്തെ കാര്‍ഷിക മേഖലയും സാമ്പത്തിക രംഗവും പൂര്‍ണ്ണമായും തകര്‍ന്നു. നിലവിലെ കണക്കുകള്‍ പ്രകാരം യുദ്ധത്തില്‍ ഇതുവരെ 59,000 ത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. 1.4 കോടിയിലധികം ആളുകള്‍ സ്വന്തം വീടുകളില്‍ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. രാജ്യത്തെ മൂന്ന് കോടിയിലധികം ആളുകള്‍ (മൊത്തം ജനസംഖ്യയുടെ പകുതിയിലധികം) കടുത്ത പട്ടിണിയിലും അടിയന്തര മാനുഷിക സഹായം ആവശ്യമുള്ള അവസ്ഥയിലുമാണ്. അടിയന്തര വൈദ്യസഹായമോ കുടിവെള്ളമോ ലഭിക്കാതെ ദാര്‍ഫര്‍, കോര്‍ദോഫാന്‍ മേഖലകള്‍ വന്‍ ക്ഷാമത്തിന്റെ പിടിയിലാണ്.
സുരക്ഷയില്ലാത്ത സ്വര്‍ണ ഖനികളും ജീവനറ്റ തൊഴിലാളികളും
യുദ്ധക്കെടുതികള്‍ക്കിടയിലും രാജ്യത്തെ വീണ്ടും നടുക്കി മറ്റൊരു ദുരന്തം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ഷ്യന്‍ അതിര്‍ത്തിക്കടുത്തുള്ള വാദി ഹല്‍ഫയിലെ മുഹമ്മദ് തഖ്ഫീഖ് എന്ന സ്വര്‍ണഖനി തകര്‍ന്ന് 15 അനധികൃത തൊഴിലാളികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ കാരണങ്ങളാല്‍ അധികൃതര്‍ മുന്‍പ് അടച്ചുപൂട്ടിയ ഖനിയായിരുന്നു ഇത്. ആഫ്രിക്കയിലെ പ്രധാന സ്വര്‍ണ ഉല്‍പ്പാദക രാജ്യമായ സുഡാനില്‍, ആഭ്യന്തരയുദ്ധം മൂലം വരുമാനം നിലച്ചതോടെ ആളുകള്‍ ജീവന്‍ പണയം വെച്ചും അനധികൃത ഖനനത്തിന് മുതിരുകയാണ്.
കഴിഞ്ഞ ജനുവരിയിലും മെയ് മാസത്തിലും സമാനമായ ഖനി അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
അന്താരാഷ്ട്ര സമൂഹത്തിന് യു.എന്‍ മുന്നറിയിപ്പ്
തന്ത്രപ്രധാന നഗരമായ അല്‍-ഉബൈദിന് വേണ്ടിയുള്ള പോരാട്ടം ശക്തമായതോടെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അക്രമങ്ങളെ ശക്തമായി അപലപിച്ചു. സിവിലിയന്മാരെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും, യുദ്ധബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും മരുന്നും എത്തിക്കാന്‍ ഇരുവിഭാഗവും വഴി തുറക്കണമെന്നും ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെടുന്നു. ലോക രാജ്യങ്ങള്‍ ഉടനടി വിഷയത്തില്‍ ഇടപട്ടില്ലെങ്കില്‍ സുഡാന്‍ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും.
English Summary
Sudan is trapped in a devastating human-made disaster as the brutal power struggle between the Sudanese Armed Forces (SAF) and the Rapid Support Forces (RSF)—ignited in April 2023 over political control and military integration—has pushed the nation to total collapse. According to UNICEF, drone strikes and heavy shelling targeting vital civilian infrastructure like schools and markets have killed or injured over 300 children in just the past six months, with nearly 60,000 total casualties and over 14 million people displaced. The conflict has plunged the country into the world's worst humanitarian crisis, leaving more than 30 million Sudanese facing extreme poverty, famine, and acute shortages of medical care. Compounding this tragedy, economic desperation has forced citizens into hazardous illegal work, recently culminating in a collapsed gold mine near the Egyptian border that claimed the lives of 15 workers in a previously shut-down facility.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
