ചികിത്സയ്ക്ക് കൈക്കൂലി : ഫിസിയോതെറാപ്പിസ്റ്റ് വിജിലൻസ് പിടിയിൽ

JULY 29, 2026, 10:44 AM

ആലപ്പുഴ : ചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയ ഫിസിയോതെറാപ്പിസ്റ്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പ്രോജക്ട് സീറോയുടെ ഭാഗമായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, കോട്ടയം വിജിലൻസ് എസ്പി ആർ ബിനു എന്നിവരുടെ നിർദേശാനുസരണമായിരുന്നു നടപടി.

നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ എൻഎച്ച്എം കരാർ ജീവനക്കാരനായ കായംകുളം ചേരാവള്ളി സ്വദേശി രജനീഷിനെയാണ് (53) വിജിലൻസ് സംഘം ഇന്ന് ആശുപത്രിയിൽനിന്ന് അറസ്റ്റ് ചെയ്തത്.  

ഫിസിയോതെറാപ്പി ചികിത്സയ്ക്ക് എത്തുന്നവരിൽനിന്ന് പണം വാങ്ങുന്നതായുള്ള പരാതിയിലായിരുന്നു അന്വേഷണം. ആശുപത്രിയിലെത്തിയ വിജിലൻസ് സംഘം പരാതിക്കാരി മുഖേന നൽകിയ ആയിരം രൂപ ഇയാളിൽനിന്ന് കണ്ടെടുത്തു. രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കാനെന്ന പേരിലാണ് കൈക്കൂലി വാങ്ങിയിരുന്നത്.

vachakam
vachakam
vachakam

ചികിത്സാ വിവരങ്ങൾ രേഖപ്പെടുത്താൻ നൽകിയിരുന്ന ബുക്കുകൾക്കുള്ളിൽ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ വെച്ച് നൽകുകയായിരുന്നു രീതി.

ഇതിനായി ചികിത്സയ്ക്കെത്തുന്ന ചിലർതന്നെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നതായും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് കൊടുത്തയച്ച ആയിരം രൂപയ്ക്ക് പുറമെ പതിനായിരത്തോളം രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam