വയനാട്: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും പിന്നീടുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയെ മലയാളികൾ മറന്നിട്ടില്ല. ശ്രുതിയും ഇത്തവണ വോട്ട് രേഖപ്പെടുത്താനെത്തി.
അപകടത്തിൽ പരിക്കേറ്റ ശ്രുതി ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുകയാണെന്ന് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു.
സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലെ അട്ടമല ബൂത്തിലാണ് ശ്രുതി വോട്ട് രേഖപ്പെടുത്താനെത്തിയത്.
വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നുവെന്ന് ശ്രുതി വ്യക്തമാക്കി. ഒരുപാട് പേർ ഒപ്പം നിന്നിട്ടുണ്ട്.
അവസ്ഥ മനസ്സിലാക്കി എല്ലാവരെയും പ്രതിനിധീകരിക്കാൻ ഒരാൾ വേണം എന്നതിനാലാണ് വോട്ട് ചെയ്യാൻ വന്നത്. എല്ലാവരെയും കാണാമല്ലോ എന്നും വിചാരിച്ചു, എല്ലാവരെയും കണ്ടതിൽ സന്തോഷമെന്നും ശ്രുതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്