കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റു മരിച്ച സംഭവത്തിൽ പുറത്തുനിന്നുള്ള ആളുടെ ഇടപെടലില്ലെന്ന് പൊലീസ്.
സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന സംശയങ്ങൾക്കിടെയാണ് പുറത്തുനിന്നുള്ള ഇടപെടലില്ലെന്ന പൊലീസ് വിശദീകരണം.
മകൻ നവീൻ കൃഷ്ണ തന്നെയാണ് അമ്മ ജ്യോതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് നവീൻ സ്വയം കുത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
നവീൻ കൃഷ്ണ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് തലേദിവസം കൂത്തുപറമ്പ് മാനസികാരോഗ്യ കേന്ദ്രത്തിൽ നവീന് കൗൺസിലിങ് നൽകിയിരുന്നു.
അമ്മ ജ്യോതിയുടെ കഴുത്തിലാണ് വെട്ടേറ്റത്. പിന്നാലെ നവീൻ സ്വന്തം നെഞ്ചിൽ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
