അയ്യപ്പന്റെ അരി കടത്തിയ വകയില്‍ ദേവസ്വം ബോര്‍ഡിന് 42 ലക്ഷത്തിന്റെ നഷ്ടം; കരാറുകാരനും ഉദ്യോഗസ്ഥനും കുടുങ്ങും

NOVEMBER 10, 2026, 6:50 PM

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീര്‍ഥാടകര്‍ വഴിപാടായി അര്‍പ്പിക്കുന്ന അരി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ പണമടയ്ക്കാതെ കരാറുകാരന്‍ കടത്തിക്കൊണ്ടുപോയതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തി. 1.63 ലക്ഷം കിലോഗ്രാം അരി കടത്തിയതിലൂടെ ബോര്‍ഡിന് 42,37,568 രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന അരിയില്‍ നിവേദ്യത്തിനും പായസത്തിനുമായി ഉപയോഗിച്ച ശേഷം മിച്ചം വരുന്നവയാണ് ലേലം ചെയ്ത് വില്‍ക്കുന്നത്. 2025 നവംബറില്‍ കിലോഗ്രാമിന് 26 രൂപ നിരക്കില്‍ ശ്രീപദ്മനാഭ ട്രേഡേഴ്സിനാണ് ഇതിന്റെ കരാര്‍ നല്‍കിയിരുന്നത്. 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 1,62,983.4 കിലോഗ്രാം അരി കരാറുകാരന്‍ കൊണ്ടുപോയെങ്കിലും ഇതിന്റെ തുക ബോര്‍ഡിലേക്ക് അടച്ചില്ല. അരി കൊണ്ടുപോകുമ്പോള്‍ സ്റ്റോര്‍ സൂപ്രണ്ട് കൃത്യമായി തൂക്കം രേഖപ്പെടുത്തുകയും പണമടയ്ക്കാനുള്ള ചലാന്‍ നല്‍കുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ചുമതലയുണ്ടായിരുന്ന ജീവനക്കാരന്‍ ചലാന്‍ നല്‍കുകയോ, തുക അടച്ചെന്ന് ഉറപ്പുവരുത്തുകയോ, സ്റ്റോക്ക് ലെഡ്ജറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തില്ല.

സന്നിധാനത്തെ മുന്‍ മെയിന്‍ സ്റ്റോര്‍ സൂപ്രണ്ട് ബി. ദിലീപ് കുമാറിന്റെ കാലയളവിലാണ് ഈ ഗുരുതര വീഴ്ച നടന്നത്. തുക അടയ്ക്കാന്‍ കരാറുകാരന് നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ കുടിശ്ശികയും പലിശയും കരാറുകാരനില്‍ നിന്നോ അല്ലെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്നോ ഈടാക്കാനാണ് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam