വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ അഞ്ചാംപനി രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഈ പൊതുജനാരോഗ്യ പ്രതിസന്ധി രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
രോഗബാധിതരുടെ എണ്ണം 5,100 കടന്നതോടെ രാജ്യത്തിന്റെ ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അന്താരാഷ്ട്ര വിദഗ്ധരുടെ പ്രത്യേക സമിതി യോഗം ചേരുകയാണ്. 2000-ല്‍ അമേരിക്ക കൈവരിച്ച 'മീസില്‍സ് ഫ്രീ' പദവി ഔദ്യോഗികമായി പിന്‍വലിക്കേണ്ടി വരുമോ എന്നാണ് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്ഗനൈസേഷന് പരിശോധിക്കുന്നത്. കുട്ടികളിലെ പ്രതിരോധ കുത്തിവെപ്പ് നിരക്ക് ഗണ്യമായി കുറഞ്ഞതാണ് രോഗവ്യാപനം ഇത്രത്തോളം രൂക്ഷമാകാന്‍ പ്രധാന കാരണം.
സമൂഹ പ്രതിരോധശേഷി ഉറപ്പാക്കാന്‍ 95 ശതമാനം കുട്ടികളെങ്കിലും MMR വാക്സിന് സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ രാജ്യത്തെ കിന്റര്ഗാര്ട്ടന് കുട്ടികളിലെ വാക്സിനേഷന് നിരക്ക് 92.4 ശതമാനമായി താഴേക്ക് പതിച്ചു. രാജ്യത്തെ 75 ശതമാനത്തോളം കൗണ്ടികളും സുരക്ഷിതമായ പ്രതിരോധ വലയത്തിന് പുറത്താണ്. വാക്സിനുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളും രാഷ്ട്രീയ നിലപാടുകളും കാരണം വാക്സിന് ഒഴിവാക്കുന്നവരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയതാണ് തിരിച്ചടിയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
