പാലക്കാട്ട് ആറ് വയസുകാരനെ കാണാതായി; വ്യാപക തിരച്ചില്‍

DECEMBER 27, 2025, 6:56 AM

പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ ആറ് വയസ്സുകാരനെ കാണാതായി. ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെയാണ് ശനിയാഴ്ച രാവിലെ മുതല്‍ കാണാതായത്.

രാവിലെ 11 മണിയോടെയാണ് കുട്ടി വീട്ടില്‍നിന്ന് പുറത്തേക്ക് പോയത്. കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റക്കിറങ്ങുന്നത് പതിവായിരുന്നതിനാല്‍ കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ വൈകിയാണ് അറിഞ്ഞത്. ചിറ്റൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിതമായ തിരച്ചില്‍ തുടരുകയാണ്. തിരച്ചിലിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഡോഗ് സ്‌ക്വാഡിലെ പൊലീസ് നായ മണം പിടിച്ച് വീടിന് സമീപത്തെ ഒരു കുളത്തിന് അരികില്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുളത്തിലും സമീപപ്രദേശങ്ങളിലും പോലീസ് ഇപ്പോള്‍ വ്യാപകമായ പരിശോധന നടത്തിവരികയാണ്.

സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിയാണ് സുഹാനെന്നും വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൂട്ടുകാരുമായി പിണങ്ങിയാണ് കുട്ടി ഇറങ്ങിപ്പോയതെന്നുമാണ് പ്രാഥമിക വിവരം. കുട്ടി അധികം ദൂരേക്ക് പോകാന്‍ സാധ്യതയില്ലെന്നും വീടിന്റെ പരിസരപ്രദേശങ്ങളില്‍ത്തന്നെ കുട്ടി ഉണ്ടാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. വീടും സമീപപ്രദേശവും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam