തിരുവനന്തപുരം: തിരുവനന്തപുരത്തെ പാങ്ങോട് പഞ്ചായത്തിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് സ്ഥാനാർത്ഥി രാജിവച്ചു.
എസ്‍ ഡി പി ഐ പിന്തുണ വേണ്ടെന്ന കെപിസിസി തീരുമാന പ്രകാരമാണ് രാജി. കോൺഗ്രസിലെ എസ് ഗീതയാണ് രാജി വെച്ചത്.
പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മൂന്ന് എസ്‍ ഡി പി ഐ അംഗങ്ങളാണ് യു ഡി എഫ് പ്രതിനിധിയെ പിന്തുണച്ചത്. എൽ ഡി എഫ് -7, യു ഡി എഫ്- 6, എസ്‍ ഡി പി ഐ- 3, ബി ജെ പി- 2, വെൽഫെയർ പാർട്ടി- 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
വെൽഫെയർ പാർട്ടി അംഗം നേരത്തെ തന്നെ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എസ്‍ ഡി പി ഐ അംഗങ്ങളുടെ വോട്ടും കിട്ടിയതോടെ 10 വോട്ട് ഗീതയ്ക്ക് ലഭിച്ചു.
എന്നാൽ കെ പി സി സി നേതൃത്വം ഇടപെട്ട് എസ്‍ ഡി പി ഐ യുടെ പിന്തുണ വേണ്ടെന്ന് തീരുമാനിച്ചു. ഗീതയോട് രാജിവെയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
