ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനെത്തുടര്‍ന്നാണ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ സീനിയറും തൃക്കുന്നപ്പുഴ ഡിവിഷനില്‍ നിന്നും വിജയിച്ച മുഹമ്മദ് അസ്ലമിനെ ഒഴിവാക്കി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ വി കെ നാഥനെ പ്രസിഡന്‍റാക്കിയതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്.
കെ സി വേണുഗോപാല്‍ വിഭാഗക്കാരനാണ് മുഹമ്മദ് അസ്ലം. യുഡിഎഫ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വി കെ നാഥനെ പ്രസിഡന്‍റാക്കിയതെന്ന് ആക്ഷേപമുണ്ട്. യുഡിഎഫില്‍നിന്ന് ജയിച്ച നാല് വനിതാ അംഗങ്ങള്‍ക്കും രമേശ് ചെന്നിത്തല വൈസ് പ്രസിഡന്‍റ് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു.
വൈസ് പ്രസിഡന്റിനെ തീരുമാനിക്കുന്നതിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുക്കാതിരുന്നതോടെ ക്വാറം തികയാതെ വരണാധികാരി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
