തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ.ശേഖർ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിവെച്ചാണ് അന്ത്യം.
മൈഡിയർ കുട്ടിച്ചാത്തൻ സിനിമയുടെ കലാസംവിധാനമാണ് ശേഖറെ ശ്രദ്ദേയനാക്കിയത്.പടയോട്ടം സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറായാണ് തുടക്കം.
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്ന് മുതൽ പൂജ്യം വരെ തുടങ്ങിയ ചിത്രങ്ങളുടെയും കലാസംവിധായകനായി പ്രവർത്തിച്ചു.
തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലെ പ്രേം വില്ല വസതിയിൽ വെച്ചായിരുന്നു അന്ത്യം. വീട്ടിലെ പൊതുദർശനത്തിന് ശേഷം ശാന്തി കവാടത്തിൽ വെച്ച് സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ കലാസംവിധായകൻ എന്ന നിലയിലാണ് കെ ശേഖർ ഏറെ പ്രശസ്തനാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
