ഡാളസിൽ വെടിവെടിവയ്പ്പ്, രണ്ടു പേർ കൊല്ലപ്പെട്ടു, പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി

MAY 18, 2026, 8:07 AM

ഡാളസ് : ഡാളസിലുണ്ടായ വെടിവെയ്പിലും തുടർന്നുള്ള സംഘർഷാവസ്ഥയ്ക്കുമൊടുവിൽ പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി. ഞായറാഴ്ച പുലർച്ചെ സൗത്ത് ഡാളസിലെ എംഹൗസ് സ്ട്രീറ്റിലാണ് സംഭവം. രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ഒരു വീടിനുള്ളിൽ കയറി വാതിലടച്ച് ഒളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രദേശം വളഞ്ഞതോടെ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു. പിന്നീട് പ്രതി സ്വമേധയാ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. പ്രതിയുടെയോ കൊല്ലപ്പെട്ടവരുടെയോ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam