കടൽക്ഷോഭത്തിൽ മരണമടഞ്ഞ ബെഞ്ചമിൻ ആന്റണിയുടെ ഭവനത്തിൽ പ്രാർത്ഥനയും സഹായഹസ്തവുമായി ലത്തീൻ കത്തോലിക്കാ ഐക്യവേദി

AUGUST 23, 2026, 8:06 AM

തിരുവനന്തപുരം: കഴിഞ്ഞദിവസം കടൽക്ഷോഭത്തിൽപ്പെട്ടു മരണമടഞ്ഞ അടിമലത്തുറയിലുള്ള ബെഞ്ചമിൻ ആന്റണിയുടെ ഭവനത്തിൽ ലത്തീൻ കത്തോലിക്ക ഐക്യവേദി പ്രവർത്തകർ എത്തി അവരുടെ ദുഃഖത്തിൽ പങ്കുചേർന്ന്, പ്രാർത്ഥിക്കുകയും ധനസഹായം (10,000 രൂപ)നൽകുകയും ചെയ്തു.

ലത്തീൻ കത്തോലിക്ക ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആൽബർട്ട് OFS ന്റെ നേതൃത്വത്തിൽ എത്തിച്ചേർന്ന സംസ്ഥാന ജില്ലാ ഭാരവാഹികളോട് ഒപ്പം അടിമലത്തുറ ഇടവക വികാരി ഫാ.  ഷാബിൻ ലീൻ  പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും, ലത്തീൻ കത്തോലിക്ക ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ. ട്രിസ ഫെർണാന്റസും, ഇടവക വികാരി ഷാബിൻ ലീനും ചേർന്ന്  മരണമടഞ്ഞ ബെഞ്ചമിൻ ആന്റണിയുടെ ഭാര്യ കുഞ്ഞുമേരിക്ക്  ധനസഹായം കൈമാറി.


vachakam
vachakam
vachakam

ലത്തീൻ ഐക്യവേദി ഭാരവാഹികളായ ജോൺ ബോസ്‌കോ ഡിക്രൂസ്, അഡ്വ. അഡോൾഫ് മോറായിസ് പുല്ലുവിള, രാജൻ വിഴിഞ്ഞം, ജോൺ പി ഗോമസ് അടിമലത്തുറ, ഫ്രാൻസിസ്  തെന്നൂർ ക്കോണം,ആന്റണി ofs ഫ്രാൻസിസ് അടിമലത്തുറ എന്നിവർ സന്നിഹിതരായിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam