കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി.
മുക്കം അഗ്നിരക്ഷാസേനയുടേയും നാട്ടുകാരുടേയും സന്നദ്ധപ്രവർത്തകരുടേയും സംയുക്ത തിരച്ചിലിലാണ് മണലിൽ മൂടിയ നിലയിൽ മൃതദേഹം കണ്ടത്.
മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലി(27)യുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ പതങ്കയം വെള്ളച്ചാട്ടത്തിന് സമീപമുള്ള ചെക്ക് ഡാമിലാണ് കണ്ടെത്തിയത്.
മുക്കം അഗ്നിരക്ഷാ സേനയിലെ സ്കൂബ ഡൈവിങ് സംഘം ഞായറാഴ്ച വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിൽ തിരച്ചിൽ ദുഷ്കരമാക്കി. നിർത്തിവെച്ച തിരച്ചിൽ ഞായറാഴ്ച രാവിലെ ആറോടെ പുനരാരംഭിക്കുകയായിരുന്നു.
ശനിയാഴ്ച വൈകീട്ടോടെയാണ് ഷിബിലിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിന് മുകളിൽ കാലമ്പാറ തൂക്കുപാലത്തിന് താഴെവെച്ചായിരുന്നു അപകടം.
ബെംഗളൂരുവിൽനിന്നെത്തിയ 11 അംഗ വിനോദസഞ്ചാരികൾക്കൊപ്പമായിരുന്നു ഷിബിൽ ഉണ്ടായിരുന്നത്. വിനോദസഞ്ചാരികൾ പാറക്കെട്ടുകൾക്ക് മുകളിൽ കയറി പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനിടെ പെട്ടെന്ന് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
