ന്യൂഡൽഹി: നയാര എനർജിക്ക് പിന്നാലെ പ്രമുഖ വിതരണക്കാരായ ഷെൽ ഇന്ത്യയും ഏപ്രിൽ 1 മുതൽ ഇന്ധനവിലയിൽ വൻ വർധനവ് വരുത്തി.
പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിച്ചത്. ഇതോടെ സാധാരണ പെട്രോളിന് 119.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയുമായി. എന്നാൽ ഡീസലിനാണ് ഏറ്റവും വലിയ വിലവർധനവ് രേഖപ്പെടുത്തിയത്. ലിറ്ററിന് 25.01 രൂപയുടെ വർധനവാണ് ഷെൽ വരുത്തിയത്.
ഇതോടെ റെഗുലർ ഡീസൽ ലിറ്ററിന് 123.52 രൂപയായും പ്രീമിയം വേരിയന്റ് 133.52 രൂപയായും ഉയർന്നു. വരും ദിവസങ്ങളിൽ ഡീസൽ വില 148 മുതൽ 165 രൂപ വരെ ഉയർന്നേക്കാമെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അതേസമയം, ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർധിപ്പിക്കാതെ മാറ്റമില്ലാതെ തുടരുമ്പോഴും, നഷ്ടം സഹിക്കാൻ കഴിയാത്തതിനാലാണ് സ്വകാര്യ കമ്പനികൾ വില വർധിപ്പിക്കാൻ നിർബന്ധിതരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സാമ്പത്തിക നയങ്ങളിൽ തിരിച്ചടി; ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ് രേഖപ്പെടുത്തി പുതിയ സർവ്വേ
ജന്മനാൽ പൗരത്വം: ട്രംപിന്റെ ഉത്തരവ് അസ്ഥിരപ്പെടുത്തിയേക്കുമെന്ന് സൂചന നൽകി സുപ്രീം കോടതി
ഭർത്താവിനെതിരെയുള്ള ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് മുൻ ഹോംലാൻഡ് സെക്യൂരിറ്റി ചീഫ് ക്രിസ്റ്റി നോം
"ഇറാൻ ദൗത്യം ഉടൻ പൂർത്തിയാകും"; സൈനിക വിജയം പ്രഖ്യാപിച്ച് ഡോണാൾഡ് ട്രംപ്