വാടകവീടിന് സഹോദരീ പുത്രന്‍ തീയിട്ടു? കാരണം ഇതാണ് 

APRIL 1, 2026, 11:24 PM

തിരുവനന്തപുരം: കഴക്കൂട്ടം അണ്ടൂര്‍കോണത്ത് പുലര്‍ച്ച വീട് കത്തിയതിന് പിന്നില്‍ ആസൂത്രണമെന്ന് പരാതി. കണിയാപുരം അന്‍സി മന്‍സിലില്‍ അമീന - ഷാജഹാന്‍ ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീടാണ് കത്തിയത്.

സംഭവത്തില്‍ ഒരാളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരീ പുത്രനായ ഫൈസല്‍ വീടിന് തീയിട്ടതെന്നാണ് ദമ്പതികളുടെ പരാതി. 

തീപ്പിടിത്തം ഉണ്ടായ സമയത്ത് വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

vachakam
vachakam
vachakam

ഉഗ്ര ശബ്ദം കേട്ട് നാട്ടുകാര്‍ പുറത്തേക്ക് നോക്കിയപ്പോഴാണ് വീട് കത്തുന്നത് കണ്ടത്. അമീനയുടെ സഹോദരീ പുത്രനായ ഫൈസല്‍ ഇന്നലെ രാത്രി 7 മണിയോടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പണം നല്‍കാതെ വന്നതോടെ വീടിന് മുന്നില്‍ നിന്ന് ബഹളം ഉണ്ടാക്കുകയും കത്തികൊണ്ട് കൈഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam