കൊച്ചി : ബി അശോക് ഐഎഎസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സർക്കാർ ജീവനക്കാർക്ക് ബാധകമായ സേവന ചട്ടങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചു എന്നാണ് പരാതി.
തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല എന്നും ആരോപണം ഉയരുന്നുണ്ട്. അഡ്വ. കെ എസ് അരുൺകുമാർ ആണ് അശോകിനെതിരെ പരാതി നൽകിയത്.
ചാനൽ ചർച്ചകളിൽ പങ്കെടുത്തതും മാധ്യമങ്ങളിൽ സർക്കാരിനെതിരെ ലേഖനം എഴുതിയതും ചട്ടലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ബി അശോക് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഒരു വാരികയിലും സർക്കാരിനെതിരെ ലേഖനം എഴുതിയിരുന്നു. ഇതിനെതിരെയാണ് അഡ്വ. കെ എസ് അരുൺകുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജന്മനാൽ പൗരത്വം: ട്രംപിന്റെ ഉത്തരവ് അസ്ഥിരപ്പെടുത്തിയേക്കുമെന്ന് സൂചന നൽകി സുപ്രീം കോടതി
ഭർത്താവിനെതിരെയുള്ള ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് മുൻ ഹോംലാൻഡ് സെക്യൂരിറ്റി ചീഫ് ക്രിസ്റ്റി നോം
"ഇറാൻ ദൗത്യം ഉടൻ പൂർത്തിയാകും"; സൈനിക വിജയം പ്രഖ്യാപിച്ച് ഡോണാൾഡ് ട്രംപ്
വെനിസ്വേലയുടെ ഡെൽസി റോഡ്രിഗസിനെതിരായ ഉപരോധം ട്രംപ് ഭരണകൂടം നീക്കി