പാലക്കാട്: പാലക്കാട് വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്.
ബിജെപി കൗണ്‍സിലര്‍ സിന്ധു രാജൻന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിഷാരടിയെ തടഞ്ഞത്. ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോദിക്കരുതെന്ന് പറഞ്ഞാണ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞതെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ ആരോപണം.
സംഭവത്തെ ജനാധിപത്യവിരുദ്ധ നടപടിയെന്നാണ് രമേഷ് പിഷാരടി വിശേഷിപ്പിച്ചത്.
പ്രചാരണ വാഹനമിറക്കി തിരിക്കുന്നതിനിടെ സമീപത്ത് നിന്നിരുന്ന സ്ത്രീകളോട് സംസാരിക്കാന്‍ പോയതാണെന്നും, അവരുടെ ക്ഷണപ്രകാരം അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് പ്രതിഷേധം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു,
അതേസമയം വ്യാഴാഴ്ച രാവിലെ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും. എന്നാൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനാണ് സ്ത്രീകൾ പിഷാരടിയെ തടഞ്ഞതെന്നാണ് ബിജെപിയുടെ വിശദീകരണം. രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എൻ എം ആർ റസാഖ് രംഗത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജന്മനാൽ പൗരത്വം: ട്രംപിന്റെ ഉത്തരവ് അസ്ഥിരപ്പെടുത്തിയേക്കുമെന്ന് സൂചന നൽകി സുപ്രീം കോടതി
ഭർത്താവിനെതിരെയുള്ള ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് മുൻ ഹോംലാൻഡ് സെക്യൂരിറ്റി ചീഫ് ക്രിസ്റ്റി നോം
"ഇറാൻ ദൗത്യം ഉടൻ പൂർത്തിയാകും"; സൈനിക വിജയം പ്രഖ്യാപിച്ച് ഡോണാൾഡ് ട്രംപ്
വെനിസ്വേലയുടെ ഡെൽസി റോഡ്രിഗസിനെതിരായ ഉപരോധം ട്രംപ് ഭരണകൂടം നീക്കി