കൊച്ചി : പഹല്‍ഗാമിലെ ഇന്റലിജന്‍സ് വീഴ്ച ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് ശശി തൂരൂര്‍ എം.പി. പാകിസ്ഥാനെതിരെ പ്രത്യേകിച്ച് ഒന്നും ചെയ്യണമെന്ന് ഇന്ത്യക്കാര്‍ക്കില്ല. പക്ഷെ ഇങ്ങോട്ട് ആക്രമിച്ചാൽ തിരിച്ചടി കിട്ടുക തന്നെ ചെയ്യുമെന്നും ശശി തരൂര്‍ പ്രതികരിച്ചു.
എവിടെയും കുറ്റമറ്റ ഒരു ഇന്റലിജന്‍സ് സംവിധാനം ഉണ്ടാകില്ല. പഹല്‍ഗാമില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നല്ല. പക്ഷെ അത് ചര്‍ച്ചയാക്കേണ്ടത് ഇപ്പോഴല്ലെന്നാണ് ശശി തരൂര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്.
"ഇവിടെ ചില വീഴ്ചകളൊക്കെ സംഭവിച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണമാണ് ഇപ്പോള്‍ ആവശ്യം. ഇതിനെക്കുറിച്ച് കൃത്യമായി അറിയിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
അതുകൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കണം. ഇസ്രയേലിനെ നോക്കൂ. ലോകത്തെ തന്നെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സേവനം എന്നൊക്കെ വാഴ്ത്തിയിട്ടും രണ്ട് വര്‍ഷം മുമ്പ് ഒക്ടോബര്‍ ഏഴിന് അതെല്ലാം തകര്‍ന്നു പോയില്ലേ? ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കല്‍ ആണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷം ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാം," ശശി തരൂർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്