കോഴിക്കോട്: കൊടുവള്ളിയിൽ വിവാഹ സംഘത്തിൻ്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനം ഉരസിയതിന് പിന്നാലെ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
അക്രമികൾ ബസിനു നേരെ പന്നി പടക്കം എറിയുകയും, ബസിൻ്റെ ചില്ല് തകരുകയും ചെയ്തു. കൊടുവള്ളി വെണ്ണക്കാട് വെച്ചാണ് സംഭവം നടന്നത്.
ആക്രമണത്തിൽ ബസിൻ്റെ ഡ്രൈവർക്കും, ക്ലീനർക്കും പരിക്കേറ്റു. കാസർഗോട്ടെ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറിൻ്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.
കല്യാണസംഘം സഞ്ചരിച്ച ബസ് ആട് ഷമീർ സഞ്ചരിച്ച കാറിൽ ഉരസിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ആട് ഷമീറിനെയും സംഘത്തേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷമീറിൻ്റെ കാറിൽ നിന്നും കത്തി, വടി വാൾ, പടക്കം, എന്നിവ കണ്ടെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്