കൊച്ചി : കഞ്ചാവുമായി സംവിധായകര്‍ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട് സമീര്‍ താഹിറിനെ ചോദ്യം ചെയ്യാന്‍ എക്‌സൈസ്. സമീറിന് നോട്ടീസ് നല്‍കി വിളിപ്പിക്കും.
സംവിധായകനും ക്യാമറാമാനുമായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കേസില്‍ സമീര്‍ താഹിറിനെ വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ ഗ്രാന്റ് ബെയില്‍ പരിശോധന നടത്തിയതെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ പറഞ്ഞു.
1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നു.
ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. സമീര്‍ താഹീറിനെ ഉടന്‍ വിളിപ്പിക്കും. പ്രതിച്ചേര്‍ക്കുന്ന കാര്യത്തില്‍ ചോദ്യം ചെയ്തതിന് ശേഷം തീരുമാനിക്കും- കമ്മീഷണര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്