മലപ്പുറം: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ സ്റ്റാഫ് നഴ്‌സിന് ദാരുണാന്ത്യം. വലമ്പൂര്‍ പൂപ്പലം പാറക്കല്‍ വീട്ടില്‍ വിനോദ് രാജിന്റെ ഭാര്യ പി.കെ. സുജാതയാണ് (49) മരിച്ചത്.
ബുധനാഴ്ച രാവിലെ 7.50നായിരുന്നു അപകടം.സ്‌കൂട്ടറില്‍ ജോലിക്ക് ആശുപത്രിയിലേക്കു പോകുമ്പോള്‍ പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് വെച്ച് അമിത വേഗത്തില്‍ വന്ന ലോറി സുജാതയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ ഇടിച്ചതോടെ തെറിച്ച് വീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ പെരിന്തണ്‍മണ്ണ പൊലീസെത്തി നടപടികള്‍ സ്വീകരിച്ചു.സുജാതയെ സമീപത്തെ മൗലാന ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
