തിരുവനന്തപുരം: വാഷ്ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തയാൾക്ക് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനുള്ളിലെ കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.പേട്ട സ്വദേശിയായ 60 കാരൻ റോയ്ക്കാണ് ആക്രമണത്തിൽ തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് സ്വദേശിയായ നിധിൻ (30) പൂന്തുറ സ്വദേശി ജോയ് (28) എന്നിവരെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി.
മദ്യലഹരിയിലായിരുന്നു പ്രതികളുടെ ആക്രമണം. ബിയർ കുപ്പി കൊണ്ട് പലതവണ പ്രതികൾ റോയിയുടെ തലയിൽ അടിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതികൾ റോയിയെ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
