കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞു. 1,24,680 രൂപയാണ് ഇന്നത്തെ പവന് വില.
ഗ്രാമിന് 15,585 രൂപയാണ് വില. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്.
യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ 840 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്നലെ രാവിലെ താഴ്ന്നിരുന്നു. പവന് 2400 രൂപയാണ് കുറഞ്ഞത്.
എന്നാല്‍ ഉച്ചയോടെ 520 രൂപ വര്‍ധിച്ചു. യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയില്‍ സ്വര്‍ണവിലയില്‍ ഇനിയും വലിയ ഏറ്റക്കുറച്ചിലുകള്‍ക്കാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
