കൊച്ചി: സംവിധായകൻ ചിദംബരത്തിനെതിരായ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി വിദേശത്ത്.
എഫ്ഐആർ രജിസ്റ്റർ ചെയ്തതിനപ്പുറം മറ്റൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പരാതിക്കാരി ഉടൻ നാട്ടിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇവർ നാട്ടിലെത്തുമെന്നും വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.
ചിദംബരം ഉടൻ മുൻകൂർ ജാമ്യ അപേക്ഷ നൽകിയേക്കും എന്നാണ് വിവരം. എറണാകുളം സൗത്ത് പൊലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്.
സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
