പിഎംശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന്  സുപ്രഭാതം  മുഖപ്രസം​ഗം

JUNE 18, 2026, 9:12 PM

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് സമസ്ത എ പി വിഭാഗം മുഖപത്രം.

തിരഞ്ഞെടുപ്പ് കാലത്ത് പദ്ധതിയെക്കുറിച്ച് വാചാലരാവുകയും വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണങ്ങൾക്കെതിരെ ക്ഷോഭിക്കുകയും ചെയ്തവർ അധികാരത്തിലേറിയപ്പോൾ അതേനയത്തിന് കീഴടങ്ങുന്നത് നീതികേടും സംസ്ഥാനം ഇക്കാലമത്രയും സൂക്ഷിച്ച ആദർശങ്ങളോടുള്ള പുറംതിരിഞ്ഞുനിൽപ്പുമാണെന്നും സുപ്രഭാതം വിമർശിച്ചു.

 കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പൈതൃകത്തെയും മതേതര താത്പര്യങ്ങളേയും കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് സുപ്രഭാതത്തിലൂടെ നിലപാട് വ്യക്തമാക്കി. 

vachakam
vachakam
vachakam

ഒരു പദ്ധതി മതവിരുദ്ധമാണെന്നാണ് തിരഞ്ഞെടുപ്പ് കാലത്ത് മുന്നണിയുടെ നിലപാടെങ്കിൽ ഭരണത്തിലേറിയ ശേഷവും അതേനിലപാട് തുടരേണ്ടതുണ്ട്.

സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞും സാങ്കേതികത്വത്തിന്റെ വാലിൽ തൂങ്ങിയും മലക്കം മറിച്ചിലിനെ ന്യായീകരിക്കാനുള്ള യുഡിഎഫ് നീക്കം കേരളത്തിന്റെ മതേതരതാൽപര്യങ്ങളുടെ പണയപ്പെടുത്തലാണെന്നും സുപ്രഭാതം കുറ്റപ്പെടുത്തി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam