പാട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കടുത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ആര്‍ ജെ ഡിയില്‍ പൊട്ടിത്തെറി.
പാർട്ടി മേധാവി ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം ഉപേക്ഷിച്ചു. രാഷ്ട്രീയവും കുടുംബവും ഉപേക്ഷിച്ചു എന്നാണ് രോഹിണിയുടെ എക്സിലെ കുറിപ്പിൽ പറയുന്നത്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിയും കോണ്‍ഗ്രസ്സും നയിച്ച മഹാഗട്ബന്ധന്‍ തകര്‍ന്നു തരിപ്പണമായതിനു പിന്നാലെയാണ് രാജി.
ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവിന്റെ സഹോദരി കൂടിയാണ് രോഹിണി. ലാലുവിന്റെ കുടുംബത്തിലും പാർട്ടിയിലും കോളിളക്കം സൃഷ്ടിക്കുന്നതാണ് രോഹിണിയുടെ പ്രഖ്യാപനം
‘‘ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. എന്റെ കുടുംബത്തെയും ഞാൻ ഉപേക്ഷിക്കുകയാണ്. ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത്. എല്ലാ കുറ്റവും ഞാൻ ഏറ്റെടുക്കുന്നു’’ – രോഹിണി ആചാര്യ എക്സിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
