തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്ത്തകന് ആനന്ദ് കെ തമ്പി ജീവനൊടുക്കിയതില്‍ അതിയായ സങ്കടമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണെന്ന് കണ്ടുപിടിക്കും. വിഷയം അങ്ങനെ വിടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം അറിഞ്ഞതിന് പിന്നാലെ കരമന ജയനെ വിളിച്ചിരുന്നുവെന്നും കാരണം അന്വേഷിച്ചിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വാര്‍ഡില്‍ നിന്ന് വന്ന പട്ടികയില്‍ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്.
ആനന്ദിന്റെ പേര് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ എവിടെയും ഉണ്ടായിരുന്നില്ലെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയന് പറഞ്ഞു. ആനന്ദ് ബിജെപി പ്രവര്‍ത്തകനല്ല. സ്ഥാനാര്‍ത്ഥി മോഹമുണ്ടായിരുന്നോ എന്ന് അറിയില്ലെന്നും കരമന ജയന് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
