ഉത്സവത്തിനിടെ വീണ്ടും വിപ്ലവഗാനം; ഗായകൻ അലോഷിക്കെതിരെ പരാതി നല്‍കി

APRIL 17, 2025, 2:38 AM

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ വിപ്ലവഗാനം ആലപിച്ച സംഭവത്തില്‍ ഗസല്‍ ഗായകൻ അലോഷിക്കെതിരെ പോലീസില്‍ പരാതി നല്‍കി.

ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്‌ നടത്തിയ ഗസല്‍ പരിപാടിയിലാണ് വിപ്ലവഗാനം ആലപിച്ചത്.

സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കിയത്.

vachakam
vachakam
vachakam

കഴിഞ്ഞ ഏഴാം തീയതി ക്ഷേത്രത്തില്‍ ഗസല്‍ പ്രോഗ്രാം നടക്കാന്‍ പോകുന്നുവെന്നും അതില്‍ വിപ്ലവഗാനം ആലപിക്കാന്‍ സാധ്യതയുണ്ടെന്നും കാണിച്ച്‌ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് എസ്പി ഉറപ്പുനല്‍കിയിരുന്നതായും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിപ്ലവഗാനം ആലപിച്ച സംഭവത്തില്‍ കടയ്ക്കല്‍ പോലീസ് അലോഷിക്കെതിരെ കേസെടുത്തിരുന്നു.

ആ കേസ് നിലനില്‍ക്കവെയാണ് അലോഷി വീണ്ടും വിപ്ലവഗാനം ആലപിച്ചത്. വിപ്ലവഗാനം പാടുമ്ബോള്‍ അലോഷിയെ പ്രോത്സാഹിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam